Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരൂരിലെ റോയൽ ബേക്കേഴ്‌സിലെ വേസ്റ്റ് കുഴിയിൽ ഇറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

25 Sep 2024 17:53 IST

WILSON MECHERY

Share News :

ചാലക്കുടി: ചാലക്കുടി കാരൂരിലെ റോയൽ ബേക്കേഴ്‌സിന് സമീപം വേസ്റ്റ് കുഴിയിൽ ഇറങ്ങിയ രണ്ടു തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു.

കാരൂർ ചൂരക്കാടൻ സുനിൽകുമാർ 52, വരതനാട് അമ്പലത്തിന് സമീപം

ജിതേഷ് 45 എന്നിവരാണ് മരിച്ചത്. തൊഴിലാളികളുടെ ഉച്ചഭക്ഷണ സമയത്ത് 7 അടി ആഴമുള്ള വേസ്റ്റ് കുഴിയിലേക്ക് ഇറങ്ങിയജിതേഷ് ആണ്ആദ്യംമരണപ്പെട്ടത്.ജിതേഷിനെ അന്വേഷിച്ച് ഇറങ്ങിയ സുനിൽ പിന്നീട് അപകടത്തിൽപെടുകയായിരുന്നു.ഈ കുഴിയിൽ മൂന്ന് അടി താഴ്ചയിൽ ചളി നിറഞ്ഞിരുന്നു. ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാൻ കഴിയുന്ന മാൻ ഹോളിലൂടെ ആണ് ഇവർ ഇറങ്ങിയത്.മാരകമായ വിഷവാതകം ശ്വസിച്ചാണ് രണ്ടുപേരും മരിച്ചത്. ചാലക്കുടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തത്.മൃതദേഹം കുണ്ടായി മറിയം ത്രേസ്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Follow us on :

More in Related News