Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 18:18 IST
Share News :
തലയോലപ്പറമ്പ്: ഓവർ ടെക്കിംങ്ങ് നിരോധിത മേഖലയിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമം, എതിരെ വന്ന കാർ ഉടൻ വെട്ടിച്ച് മാറ്റിയതിനാൽ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. മുന്നേ പോയ ടാങ്കർ ലോറിയെ മറികടന്ന് വന്ന ആവേ മരിയ ബസാണ് അപകടം ഉളവാക്കിയത്.റോഡ് പൂർണ്ണമായി കവറ് ചെയ്ത് വന്ന ബസ്സിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടെ റോഡരികിലെ ഇലട്രിക്ക് പോസ്റ്റിന് സമീപമുള്ള റിഫ്ലക്ടർ തൂണിൽ കാർ ഇടിക്കുകയായിരുന്നു. കൊല്ലം ചാത്തന്നൂർ സ്വദേശികളായ മൂന്നംഗ സംഘം സഞ്ചരിച്ച കാറാണ് സ്വകാര്യ ബസിൻ്റെ മരണപ്പാച്ചിലിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.കാർ യാത്രികർ ജർമ്മനിയിലേക്ക് പോകുന്ന ഇവരുടെ സുഹൃത്തിനെ നെടുംമ്പാശ്ശേരിയിൽ യാത്രയാക്കുന്ന തിനായി പോകുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്.
സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ്സെടുത്തു.
Follow us on :
More in Related News
Please select your location.