Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് റോഡിന് കുറുകെ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും വീടും തകർന്നു.

29 May 2025 13:32 IST

santhosh sharma.v

Share News :

വൈക്കം: തേക്കുമരം കടപുഴകി വൈദ്യുത പോസ്റ്റിൽ വീണ് പോസ്റ്റ് റോഡിലേക്ക് ഒടിഞ്ഞു മടങ്ങി ഗതാഗതവും വൈദ്യുതിയും രണ്ടുമണിക്കൂർ തടസപ്പെട്ടു. വെച്ചൂർ - വൈക്കം തോട്ടകം വളഞ്ഞമ്പലത്തിനു സമീപം ഇന്ന് രാവിലെ 10.15നാണ് അപകടം. റോഡിനു സമീപത്തെ വീട്ടിലെ തേക്ക്മരം പോസ്റ്റിലേക്കു മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഉല്ലല - കൊതവറവഴി തിരിച്ചു വിട്ടു. ചെറിയ വാഹനങ്ങൾ വളഞ്ഞമ്പലം വഴി തോട്ടകം സ്കൂൾ ജംഗ്ഷൻ വഴി തിരിച്ചു വിട്ടു. പോസ്റ്റ് നീക്കുന്ന പ്രവർത്തനം തുടരുകയാണ്

അട്ടാറ പാലത്തിന് സമീപം റോഡിന് കറുകെ കൂറ്റൻ മരങ്ങൾ ഒടിഞ്ഞ് വീണതിനെ തുടർന്ന് പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. തോട്ടകം സ്കൂളിന് സമീപത്തെ മരവും റോഡിലേക്ക് കടപുഴകി വീണു. തുടർന്ന്

ഇതു വഴിയുള്ള ബസ്സ് ഉൾപ്പടെയുള്ള വാഹനങ്ങൾ കൊതവറ വഴി തിരിച്ച് വിട്ടാണ് നിയന്ത്രിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി ഇവ മുറിച്ച് നീക്കി ഒന്നര മണിക്കൂറോളം നേരം കൊണ്ടാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വൈക്കം കൊച്ചു പാലക്കൽ അടിച്ചത്തറ ലീല മണിയുടെ വീടിന് മുകളിൽ മരം വീണ് ഭാഗികമായ നാശം നഷ്ടം ഉണ്ടായി. വീടിന് എതിർ വശമുള്ള പുരയിടത്തിലെ കൂറ്റൻ ആഞ്ഞിലിമരം രണ്ട് ദിവസം മുൻപ് കടപുഴകി ഇവരുടെ വീടിന് മുകളിലേക്ക്  വീണിരുന്നു. ഈ മരം വെട്ടിമാറ്റുന്നതിന് മുമ്പാണ് ഇന്ന് രാവിലെ 9.30 ഓടെ മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ഇവരുടെ സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന  മാവും തെങ്ങും ഒരുമിച്ച് വീടിന് മുകളിലേക്ക് കടപുഴകി വീണത്. റോഡിന് കുറുകെ വൈദ്യുത ലൈനുകൾക്ക് മുകളിലൂടെ വീണതിനെ തുടർന്ന് രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. കൊച്ചു പാലക്കൽ റോഡിനു കുറുകെയാണ് മരം നിലം പൊത്തിയത്.സംഭവ സമയത്ത് വീടിനുള്ളിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും പരിക്കെൽക്കാതെ രക്ഷപ്പെട്ടു.മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വീടിൻ്റെ മുൻവശത്തെ ഷീറ്റ് പൂർണ്ണമായി തകരുകയും വീടിൻ്റെ ഭിത്തിക്ക് ഭാഗീകമായി നാശ നഷ്ട്ടം സംഭവിക്കുകയും ചെയ്തു.

മരം വീണതിനെ തുടർന്ന് കൊച്ചു പാലയ്ക്കൽ റോഡിലെ ഗതാഗതവും കാൽനട യാത്രയും തടസ്സപ്പെടുകയും പ്രദേശത്തെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് മരങ്ങൾ മുറിച്ച് നീക്കിയത്. തകർന്ന പോസ്റ്റുകൾ മാറ്റി പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കെ എസ് ഇ ബി അധികൃതർ ശ്രമം ആരംഭിച്ചു.

Follow us on :

More in Related News