Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു

23 May 2024 12:00 IST

santhosh sharma.v

Share News :

ഏറ്റുമാനൂർ: നീണ്ടൂരിൽ മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു. മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെ മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ മൂവർ സംഘമാണ് മീൻ പിടിക്കാൻ നീണ്ടൂർ മാനാടി തോട്ടിൽ എത്തിയത്. മീൻ പിടിക്കുന്നതിനിടയിൽ വിമോദിനെ കാണാതാവുകയായിരുന്നു സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. കോട്ടയത്തു നിന്നുള്ള അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ രാത്രി വൈകിയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ രാജമ്മ മുരളീധരൻ. ഏറ്റുമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News