Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പാതയിൽ നിർമാണ തൊഴിലാളിക്ക് വാഹനമിടിച്ച് പരുക്ക്

07 May 2024 18:31 IST

PEERMADE NEWS

Share News :


പീരുമേട്:

വണ്ടിപ്പെരിയാർ 63-ാം മൈൽ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾക്ക് പരുക്ക്.

 ദേശീയപാതയോരത്ത് കൽപ്പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി വണ്ടിപ്പെരിയാർ മഞ്ജുമല സ്വദേശി ശിവകുമാർ (61) നെയാണ് കാർ ഇടിച്ചത്. അപകടത്തിൽ ശിവകുമാറിന്റെ

കാലിനുംകൈക്കും പരുക്കേറ്റു.

 ശിവകുമാറിനെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.  അപകടത്തിൽ ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു.ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം.

Follow us on :

More in Related News