Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഏടിഎമ്മിന് തീപിടുത്തം;മിഷ്യനുകൾ കത്തിനശിച്ചു.

26 May 2025 10:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ ഏടിഎമ്മിന് തീപിടുത്തം.തിങ്കളാഴ്ച രാവിലെ 9.45 ഓടെ പള്ളിക്കവലയിലുള്ള എസ് ബി ഐ യുടെ ഏടിഎമ്മിനാണ് തീപിടുത്തം ഉണ്ടായത്. പണം പിൻവലിക്കാനായി ആളുകൾ എത്തിയപ്പോഴേക്കും കൗണ്ടറിനുള്ളിൽ നിന്നും പുക ഉയരുകയും പിന്നീട് ആളിക്കത്തുകയുമായിരുന്നു. സംഭവമറിഞ്ഞ് ഉടൻ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം ആരംഭിച്ചു. തീപിടുത്തത്തിൽ ഏ ടി എം കൗണ്ടറിനുള്ളിലെ മിഷ്യനുകൾ പൂർണ്ണമായി കത്തിനശിച്ചതായാണ് സൂചന. ഇതിനുള്ളിൽ നോട്ട് സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ പടർന്നോ എന്നും തീ പിടിക്കാനുണ്ടായ കാരണവും വ്യക്തമായിട്ടില്ല.


Follow us on :

More in Related News