Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് വീടിന് സമീപം വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു.

01 Aug 2024 11:38 IST

santhosh sharma.v

Share News :

വൈക്കം: വീടിന് സമീപമുള്ള വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു.വെച്ചൂർ ദേവസ്വം കരിച്ചിറയിൽ ഭാസ്ക്കരൻ (65) ആണ് മരിച്ചത്. വെച്ചൂർ നാലാം വാർഡിൽ ബണ്ട് റോഡിന് സമീപം വ്യാഴാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. ജംഗ്ഷനിൽ പോയ ശേഷം വീട്ടിലേക്ക് പോകുന്ന വഴിക്ക് സമീപം പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ സൈക്കിൾ റോഡിന് സമീപം വച്ച ശേഷം വെള്ളം നീന്തി പോകുന്നതിനിടെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ജംഗ്ഷനിൽ പോയി ഏറെ നേരം കഴിഞ്ഞും ഭാസ്ക്കരൻ തിരികെ വീട്ടിലേക്ക് വരാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു.

Follow us on :

More in Related News