Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 22:35 IST
Share News :
തലയോലപ്പറമ്പ്: കടയിൽ നിന്നും പാൽ വാങ്ങുന്നതിനായി വീട്ടിൽ നിന്നും ബൈക്കിൽ പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.റിട്ടേഡ് ഉദ്യോഗസ്ഥൻ മറവൻതുരുത്ത് രാഘവമന്ദിരത്തിൽ (ഇടമനപ്പറമ്പ്) ശിവൻകുട്ടി നായർ (74 ) ആണ് മരിച്ചത്. മറവൻതുരുത്തിൽ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം.തുടർന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ മരിച്ചു. ഭാര്യ - പി.പത്മിനിദേവി
സംസ്കാരം നാളെ (സെപ്തംബർ 25) വ്യാഴാഴ്ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.