Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ റബ്ബർ തോട്ടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി; ലക്ഷങ്ങളുടെ നാശനഷ്ടം.

21 Mar 2025 18:51 IST

santhosh sharma.v

Share News :

വൈക്കം: റബർ തോട്ടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളൂർ കലയത്തുംകുന്ന് പൂവത്തിൻഞ്ചോട് റോഡിനോടു ചേർന്നുള്ള റബ്ബർ തോട്ടമാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്. തകിടിപ്പുറം (മുറം തൂക്കിൽ ) പാപ്പച്ചൻ്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടിച്ചത്. എട്ടേക്കറിലെ തോട്ടത്തിൽ ഏതാനും മാസങ്ങളായി വെട്ടിത്തുടങ്ങിയ റബ്ബർ മരങ്ങളാണ് കത്തി നശിച്ചത്. ആരോ കരിയിലയ്ക്ക് ഇട്ട തീ ആളിപടർന്നാണ് കനത്ത നാശം വിതച്ചതെന്നാണ് കരുതുന്നത്. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് എത്തി മണിക്കൂറുകളോളം ശ്രമിച്ചാണ് തീ അണച്ചത്. ആദായമെടുത്തു തുടങ്ങി അധിക നാളാകും മുമ്പേ തോട്ടം കത്തിനശിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.

Follow us on :

More in Related News