Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2025 21:49 IST
Share News :
വൈക്കം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം അജ്ഞാത യുവാവിനെ ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി.ഞായറാഴ്ച ഉച്ചയ്ക്ക് 2.50 ഓടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് പൂനയ്ക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് അജ്ഞാതൻ ട്രാക്കിലേക്ക് വീണതെന്ന് കരുതുന്നത്. സമീപവാസിയാണ് മൃതദേഹം ട്രാക്കിന്റെ സൈഡിൽ കിടക്കുന്നത് ആദ്യംകണ്ടത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.തുടർന്ന് മൃതദേഹം ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Follow us on :
Tags:
More in Related News
Please select your location.