Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തെരുവുനായ്ക്കളുടെ ആക്രമണം; ഒരാടിനെ കടിച്ച് കൊന്നു. രണ്ടെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു.

21 May 2025 23:43 IST

santhosh sharma.v

Share News :

വൈക്കം: തോട്ടകത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരാട് ചത്തു. മറ്റൊരാടിന് ഗുരുതരമായി പരിക്കേറ്റു. തലയാഴം തോട്ടകം നീലാംബരിയിൽ മഞ്ജുവിൻ്റെ ഒന്നരവയസ് പ്രായമുള്ള ആടാണ് ചത്തത്. ആടിനെ ആക്രമിക്കുന്നത് കണ്ട് വഴിയിലൂടെ പോയവർ ബഹളം വച്ചതിനാൽ ഇവരുടെ മറ്റു മൂന്ന് ആടുകൾ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആടിനെ വളഞ്ഞിട്ട് ആക്രമിച്ചു നിമിഷങ്ങൾക്കകം കടിച്ചു കൊല്ലുകയായിരുന്നു. തോട്ടകം ചിറയിൽപറമ്പ് ലതയുടെ മൂന്ന് ആടുകളിൽ ഒന്നിനെ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ആടിൻ്റെ കരച്ചിൽ കേട്ട് ലത വടിയുമായി ഓടിച്ചെന്നപ്പോൾ നായ്ക്കൾ ഓടിമറഞ്ഞു. ഗുരുരമായി പരിക്കേറ്റ ആടിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ലത. നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി വളർത്തുന്ന കോഴി, താറാവ്, ആട് തുടങ്ങിയവ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ദിനംപ്രതി കൊല്ലപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. വൈക്കത്തും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും പ്രഭാതസവാരിക്കാർക്കും കാൽനട - ഇരുചക്രവാഹന യാത്രികർക്കും തെരുവുനായ്ക്കൾ ഏറെ ഭീഷണിയാണ് ഉയർത്തുന്നത്.


 

Follow us on :

More in Related News