Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 21:48 IST
Share News :
പീരുമേട്: വളഞ്ചാങ്കാനം ഇറക്കത്തിൽ ചരക്ക്ലോറി തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്.
ചാണച്ചാക്കുമായി കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന
ലോറിയാണ് മറിഞ്ഞത്. ഡ്രൈവർ രാജക്കാട് പുൽപറമ്പിൻ ബേസിൽ (23) ഗുരുതര പരുക്കേറ്റു. ഫയർഫോഴ്സ് ക്യാബിൻ വെട്ടി പൊളിച്ചാണ് ഡ്രൈവറെ രക്ഷപെടുത്തിയത്.
സിനിയർ ഫയർ ഓഫിസർ പി.എസ് സനൽ, ഫയർ ഓഫിസർമാരായ സുനിൽകുമാർ. എസ്, നിഖിൽ ജോസഫ്, സതീഷ് കുമാർ. ബിബിൻ സെബാസ്റ്റ്യൻ, അൻഷാദ്. എ, രതീഷ് എന്നിവര രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.അപകടത്തെ തുടർന്ന് ദേശീയപാത 183ൽ
ഒരു മണിക്കൂറോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു
.റോഡിന് കുറുകെയാണ് ലോറി നിയന്ത്രണം വിട്ട മറഞ്ഞത്. മുൻപും മണ്ഡല മകരവിളക്ക് സമയത്തും സമാനമായ രീതിയിൽ ഇവിടെ തന്നെ തേങ്ങ ലോറി മറിഞ്ഞിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ ഏഴോളം അപകടങ്ങൾ ഇവിടെ നടന്നു. എന്നാൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അധികാരികൾ തയാറായിട്ടില്ല.
Follow us on :
More in Related News
Please select your location.