Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2024 20:04 IST
Share News :
വൈക്കം: തനിച്ചു താമസിച്ചിരുന്ന വൃദ്ധന്‍ വീടിന് തീ പിടിച്ച് പൊള്ളലേറ്റ് മരിച്ചു. കടുത്തുരുത്തി അരുണാശ്ശേരി മറ്റക്കോട്ടില്‍ വര്‍ക്കി തൊമ്മന്‍ (84) ആണ് മരിച്ചത്. അവിവാഹിതനായ വര്‍ക്കി വാഴതോട്ടത്തിന് നടുവില്‍ ടര്‍പായ കൊണ്ടുണ്ടാക്കിയ ഷെഡില്‍ തനിച്ചായിരുന്നു താമസം. കട്ടിലില്‍ നിന്ന് താഴെ വീണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച രാവിലെ ഏഴോടെ പറമ്പിലെ കൃഷിക്ക് വെള്ളമൊഴിക്കാനെത്തിയ വര്‍ക്കിയുടെ സഹോദരന്റെ മകന്‍ തോമസ് മാത്യുവാണ് കത്തിയ ഷെഡിനുള്ളില്‍ മൃതദേഹം കണ്ടത്. വൈദ്യൂതിയില്ലാത്ത വീട്ടില്‍ മെഴുകുതിരി കത്തിച്ചു വച്ചാണ് വര്‍ക്കി കിടക്കാറുള്ളത്. ഇതില്‍ നിന്ന് തീ പടര്‍ന്ന് ഷെഡ് കത്തിയതാകമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുട്ടുചിറ റൂഹാദ് കുദിശ് ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തി. സഹോദരങ്ങള്‍ എം.റ്റി, ജോസ് (റിട്ടേഡ് എഎസ്‌ഐ), പരേതരായ മാത്യു തൊമ്മന്‍, ഏബ്രഹാം തൊമ്മന്‍ .
Follow us on :
Tags:
More in Related News
Please select your location.