Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട് കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു; തലയോലപ്പറമ്പിൽ അരമണിക്കൂർ പോളിംഗ് തടസ്സപ്പെട്ടു.

09 Dec 2025 16:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട് കാർ ഇടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് തലയോലപ്പറമ്പിൽ അരമണിക്കൂർ പോളിംഗ് തടസ്സപ്പെട്ടു. വടയാർ ഈരേത്ത് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. വടയാർ മാർസ്ളീബ സ്കൂളിൽ പ്രവർത്തിക്കുന്ന 17 വാർഡ് ബൂത്തിലാണ് വൈദ്യുതി തടസ്സപ്പെട്ടത്. നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് കാർ റോഡരികിലെ 11 കെ.വി ലൈനിൻ്റെ സ്റ്റേ പോസ്റ്റ് ഇടിച്ച് തകർക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് പ്രധാന റോഡിലേക്ക് വീണു. സമീപത്തെ വീട്ടിലേക്ക് വലിച്ചിരുന്ന സർവ്വീസ് ലൈനും പൊട്ടി പ്രധാന റോഡിലേക്ക് വീണു.ഇതേ തുടർന്നാണ് സമീപത്തെ പോളിംഗ് ബൂത്തിൽ വൈദ്യുതി ബന്ധം നിലച്ച് വോട്ടിംഗ് തടസ്സപ്പെട്ടത്. വൈദ്യുതി വകുപ്പ് ജീവനക്കാർ ഉടൻ എത്തി തകരാർ പരിച്ചതിനെ തുടർന്നാണ് പോളിംഗ് പുനരാരംഭിച്ചത്. നിസ്സാര പരിക്കേറ്റ കാർ യാത്രികരെ ബൂത്തിൽ ഡ്യൂട്ടിക്കിട്ട പോലീസ് വാഹനത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. ഡ്രൈവർ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.

Follow us on :

More in Related News