Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി യുവതി കിണറ്റിൽ വീണു മുക്കം അഗ്നി രക്ഷസേന രക്ഷപ്പെടുത്തി.

20 Jun 2024 15:56 IST

UNNICHEKKU .M

Share News :

മുക്കം: വെള്ളം കോരുന്നതിനിടെ കാൽ വഴുതി യുവതി കിണറ്റിൽ വീണ് പരിക്കേറ്റു. മുക്കം ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വ്യാഴം ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കാരശ്ശേരി കുമരനെല്ലൂർ കള്ളി വളപ്പിൽ അബദ്ദുൽ ഗഫൂറിൻ്റെ മകൾ ഹസ്ന കെ.വി (23 വയസ്) ആണ് 14 കോൽ ആഴമുള്ള കിണറ്റിൽ വീണത്.

'അച്ഛനായിരുന്നു ഏക തുണ, ഇനിയും ഒരു ജീവൻ പോകാൻ വഴിവെക്കരുത്'; വിക്ടറിന്റെ മകൾ

ഒരാൾ ആഴത്തിൽ വെള്ളവുമുള്ള കിണറിലാണ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും ഫയർ ഫോഴ്‌സ് സഭവസ്ഥലത്തെത്തി റെസ്ക്യു നെറ്റ്,ഹാർനസ് എന്നിവ ഉപയോഗിച്ച് യുവതിയെ രക്ഷപ്പെടുത്തി. ഫയർ & റെസ്ക്യു ഓഫീസർമാരായ കെ സി അബദ്ദുസലിം, കെ.പി അമീറുദ്ദീൻ, പി.പി ജമാലുദ്ദീൻ, ജെ അജിൻ, സി.ടി ഷിബിൻ ഹോം ഗാർഡ് സി.എഫ് ജോഷി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നിസ്സാര പരിക്കുകളോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി..

Follow us on :

More in Related News