Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

കീഴൂർ ജാതിക്കാമലയിൽ ടിപ്പർ ഇടിച്ച് വൈദ്യുത പോസ്റ്റുകൾ തകർന്നു.

10 Jul 2024 16:18 IST

santhosh sharma.v

Share News :

വൈക്കം: ജാതിക്കാമലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്രഷറിൻ്റെ ടിപ്പർ ഇടിച്ച് വൈദ്യുത പോസ്റ്റുകൾ തകർന്നു. സംഭവ സമയത്ത് റോഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെയാണ് സംഭവം. വൈദ്യത പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ വീണതിനെ തുടർന്ന് പ്രദേശത്തെ വാഹനഗതാഗതം മണിക്കൂറുകളോളം നിലച്ചു. ജാതിക്കാമലയിൽ പ്രവർത്തിക്കുന്ന ഗ്യാസ് പ്ലാൻ്റിലേക്കും മറ്റും പോകുന്ന ടാങ്കർ ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി. ടിപ്പർ ലോറി ഇടിച്ചതിനെ തുടർന്ന്

ഒരു പോസ്റ്റ് ഒടിയുകയും രണ്ടു പോസ്റ്റുകൾ മറിഞ്ഞ് വീഴുകയും ചെയ്തു.തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ ഇവ നീക്കം ചെയ്ത് വൈദ്യുതബന്ധംപുനസ്ഥാപിക്കാനുള്ള പ്രവർത്തനം നടത്തി വരികയാണ്.

Follow us on :

More in Related News