Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ തെങ്ങിലിടിച്ച് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.

13 Feb 2026 18:42 IST

santhosh sharma.v

Share News :

വൈക്കം: കൈപ്പുഴമുട്ടിനു സമീപം കൈപ്പുഴയാറിന്റെ അരികിലെ വഴിയിലൂടെ പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. കുടവെച്ചൂർ അച്ചിനകം കാമിശ്ശേരിൽ കെ.പി. ജോസഫ് (75) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് അപകടം.

ഓട്ടോറിക്ഷക്കുള്ളിൽ കുരുങ്ങിയ ജോസഫിനെ ഏറെ പണിപ്പെട്ട് നാട്ടുകാർ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അച്ചിനകം സ്വദേശി ജിജോ എന്നയാണ് വാഹനം ഓടിച്ചിരുന്നത്. ഗാന്ധിനഗർ പോലീസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ - ലീലാമ്മ, മകൾ - ലിസ, മരുമകൻ -തങ്കച്ചൻ (തലയോലപ്പറമ്പ്).

Follow us on :

More in Related News