Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2025 23:33 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ നിന്നും എറണാകുളത്തെ ഭാര്യവീട്ടിൽ പോയ ശേഷം തിരികെ ജോലിക്ക് പോകുന്നതിനിടെ കാണാതായ ഗ്രാമ പഞ്ചായത്ത് ജീവനക്കരൻ്റെ തെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ എൽ.ഡി ക്ലർക്ക് തലയോലപ്പറമ്പ് തലപ്പാറ വി.എസ് നിവാസിൽ കെ.വി വിപിൻ ദാസ് (40) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സൂചന. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് വാളയാർ വനമേഖലയിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. മൃതദേഹത്തിന് സമീപത്തുനിന്നും ധരിച്ചിരുന്ന വസ്ത്രവും ആധാർ കാർഡും ലഭിച്ചതാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചതെന്നാണ് വിവരം .കഴിഞ്ഞ ഒക്ടോബർ 31 മുതലാണ് വിപിൻദാസിനെ കാണാതായത്. എറണാകുളം പാലാരിവട്ടത്തുള്ള ഭാര്യവീട്ടിൽ നിന്നും രാവിലെ ജോലിക്കായി പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി സ്ഥലത്തും തിരികെ വീട്ടിലും എത്താതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് ഇയാളുടെതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ മൃതശരീരം വിപിൻദാസിൻ്റെത് തന്നെയാണെന്നാണ് നിഗമനം. വളയാർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
Follow us on :
Tags:
More in Related News
Please select your location.