Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 08:53 IST
Share News :
കൊല്ലം: കല്ലും താഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട യുവതീയുവാക്കളെ തിരിച്ചറിഞ്ഞു. കുണ്ടറ മാമൂട് അനന്തു ഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ ഏകമകൻ എസ്.അനന്തു (18), എറണാകുളം കളമശേരി വട്ടേക്കുന്നം കടൂര് പറമ്പിൽ (പാറപ്പുറത്ത്) വീട്ടിൽ മധുവിന്റെ മകൾ മീനാക്ഷി(18) എന്നിവരാണു മരിച്ചത്.
ഇരുവരും സമൂഹ മാധ്യമം വഴിയാണ് പരിചയപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ചൊവ്വ വൈകിട്ട് 5.30നാണ് കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. റെയിൽവേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും എറണാകുളത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസ് വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികൾ പറയുന്നു.
Follow us on :
More in Related News
Please select your location.