Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ ആദിത്യ പുരത്ത് ബുള്ളറ്റ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം.

12 Oct 2024 19:28 IST

- santhosh sharma.v

Share News :

വൈക്കം: ബുള്ളറ്റ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച്

ഗുരുതരമായി പരിക്കേറ്റ് യുവാവിന് ദാരുണാന്ത്യം. കടുത്തുരുത്തി ആയാംകുടി മണ്ണാംപറമ്പിൽ മാത്യൂ, മേരി ദമ്പതികളുടെ മകൻ പ്രശോഭ് മാത്യൂ (ജയിംസ് -43) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 11.30 ന് ആദിത്യ പുരത്താണ് അപകടം. പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന പ്രശോബിനെ മുട്ടുചിറയിലെ സ്വകാര്യ ആശു പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ - സിമി പ്രശോഭ്. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മുട്ടുചിറയിലെ ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News