Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തലയോലപ്പറമ്പ് സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു.

19 May 2024 19:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ബൈക്ക്നിയന്ത്രണം വിട്ട് വീടിൻ്റെ മതിലിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനീയറിങ് വിദ്യാർഥി മരിച്ചു. തലയോലപ്പറമ്പ് മനയത്ത് ഇക്ബാലിന്റെ മകൻ ഇജാസ് ഇക്ബാൽ (22) ആണ് മരിച്ചത് കഴിഞ്ഞ 10 -ാം തീയതി വെള്ളിയാഴ്ച്ച കോഴിക്കോട്ട് വെച്ചാണ് അപകടം. കോഴിക്കോട് ഗവൺമെൻ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ യുവാവ് വീട്ടിലേക്ക് വരുന്നതിനായി പുലർച്ചെ റെയിൽവേ സ്റ്റേഷനിലേക്ക് സുഹൃത്തിനൊപ്പം ബൈക്കിൽ വരുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന എറണാകുളം ചെല്ലാനം സ്വദേശി അനുരൂപ് (22) സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇജാസ് ഞായറാഴ്ച പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് (മെയ് 19 ) ഞായറാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ എത്തിക്കും. തുടർന്ന് തലയോലപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും. മാതാവ് - ഹസീന. സഹോദരൻ - ഇർഫാൻ.

Follow us on :

More in Related News