Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉദയനാപുരത്ത് കൂറ്റൻ മരത്തിൻ്റെ ശിഖരം പ്രധാന റോഡിലേക്ക് ഒടിഞ്ഞ് വീണു., യാത്രക്കാർ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.

20 Jun 2024 15:18 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ്-വൈക്കം പ്രധാന റോഡിൽ വല്ലകംപള്ളിക്ക് സമീപം റോഡരികിൽ നിന്ന കൂറ്റൻ പാഴ്മരത്തിൻ്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞ് വീണു.ശബ്ദം കേട്ട് ഇതിന് സമീപത്ത് കിടന്ന ഓട്ടോറിക്ഷയും കാൽനടയാത്രക്കാരും ഉടൻ ഓടി മാറിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ...... വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. റോഡിന് കുറുകെ കിടന്ന മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഉദയനാപുരം കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡിലെ രണ്ട് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വീണു. പ്രധാന റോഡിലേക്കും വൈദ്യത കമ്പികൾ പൊട്ടി വീണു. വൈദ്യതി വകുപ്പ് ജീവനക്കാർ ഉടൻ പ്രദേശത്തെ ലൈൻ ഓഫ് ചെയ്തു.വൈക്കത്ത് നിന്നും ഫയർഫോഴ്സും പോലീസും എത്തി ഒടിഞ്ഞ് വീണ ശിഖരവും ഭീഷണി ഉയർത്തുന്ന ഈ മരത്തിൻ്റെ ബാക്കി ഭാഗവും വെട്ടിമാറ്റുകയായിരുന്നു. ഒടിഞ്ഞ പേസ്റ്റുകൾ മാറ്റി സ്ഥാപിച്ച ശേഷമെ പ്രദേശത്തെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കു.

Follow us on :

More in Related News