Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചുവട് ദ്രവിച്ച് വൈദ്യുതി ലൈനിലേക്കും വീടുകൾക്ക് മുകളിലേക്കും ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ പുളിമരം അപകട ഭീഷണി ഉയർത്തുന്നു.

26 Jul 2025 18:05 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നാളുകളായി

വെളളം കെട്ടി നിന്നത് മൂലം ചുവട് ഭാഗം ദ്രവിച്ച് വൈദ്യുതി ലൈനിലേക്കും സമീപത്തെ വീടുകൾക്ക് മുകളിലേക്കും ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ പുളിമരം ഏത് നിമിഷവും കടപുഴകി വീണ് ദുരന്തത്തിന് കാരണമായേക്കാം. മറവൻതുരുത്ത് പഞ്ചായത്തിലെ 4-ാം വാർഡിൽ അപ്പക്കോട് കോളനി ഭാഗത്ത് നിർദ്ധന കുടുംബത്തിൻ്റെ പുരയിടത്തിൽ നിൽക്കുന്ന കൂറ്റൻ വാളം പുളിമരമാണ് റോഡിലേക്ക് ഏത് നിമിഷവും മറിയാറായി അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. മരം റോഡിന് കുറുകെ കടപുഴകി വീണാൽ സമീപത്തെ രണ്ട് വീടുകളും 15 ഓളം

വൈദ്യുതി പോസ്റ്റുകളും തകരുന്ന സ്ഥിതിയാണ്. ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടിയും വിധവയായ യുവതിയും അടങ്ങുന്ന നിർദ്ധന കുടുംബത്തിന് കൂലിനൽകി മരംമുറിച്ച് നീക്കുക എന്നത് താങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. വാർഡ് മെമ്പർ, പഞ്ചായത്ത് എന്നിവരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ആയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ മരം കൂടുതൽ ചരിഞ്ഞതോടെ അപകട സ്ഥിതി വർദ്ധിച്ചു. അതെ സമയം അപകട ഭീഷണി ഉയർത്തുന്ന മരം മുറിച്ച് നീക്കം ചെയ്യാൻ നിർദ്ധന കുടുംബത്തിന് സാധിക്കാത്ത സാഹചര്യത്തിൽ ഫയർ ഫോഴ്സ്, ദ്രുതകർമ്മ സേന എന്നിവരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ കെ.എസ് ബിജുമോൻ പറഞ്ഞു.

Follow us on :

More in Related News