Mon Feb 17, 2025 3:53 PM 1ST
Location
Sign In
29 Dec 2024 19:47 IST
Share News :
കൊച്ചികലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് കാൽവഴുതി താഴേക്ക് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ വൈകിട്ട് എത്തിയപ്പോഴായിരുന്നു അപകടം. ഗ്യാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണ് തലയില്‍ പരുക്കേറ്റിട്ടുണ്ട്. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ തോമസ് കോൺക്രീറ്റിൽ തലയിടിച്ചുവീണത് 20 അടി ഉയരത്തിൽ നിന്നു. പരിക്ക് ഗുരുതരം. തലയ്ക്ക് ഗുരുതര പരിക്കും അമിത രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് എം.എൽ.എ വെൻ്റിലേറ്ററിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.