Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 21:27 IST
Share News :
വൈക്കം: കടുത്തുരുത്തി ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചശേഷം കാല്‍നടയാത്രക്കാരെയും ഇടിച്ച് തെറിപ്പിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തകര്‍ത്ത ശേഷം കാർ വലിയപാലത്തില്‍ ഇടിച്ചു കയറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മങ്ങാട് തണ്ണൂക്കാവ് ചെല്ലമ്മ കുട്ടപ്പന്‍ (65), ദമ്പതിമാരായ കീഴൂര്‍ വടക്കേപ്പറമ്പില്‍ സാമുവേല്‍ ദേവസ്യാ (63), ഭാര്യ അമ്മിണി (62) എന്നിവരെയാണ് കാര്‍ ഇടിച്ചത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ സെൻട്രൽ ജംഗ്‌ഷനിലാണ് അപകടം. ഞീഴൂര്‍ റോഡിലൂടെ കയറി വന്ന സ്ത്രീ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂര്‍-എറണാകുളം റോഡിലേക്ക് കാർ പ്രവേശിക്കുന്നതിനിടെ ഇതേ റോഡിലൂടെയെത്തി മുന്നിലൂടെ കടന്നുപോയ ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇതിനിടെ ഇതേഭാഗത്ത് നിന്നെത്തിയ മറ്റൊരു കാര്‍ അപകടത്തില്‍പ്പെട്ട കാറില്‍ ഇടിച്ചു. ഇതോടെ നിയന്ത്രണംവിട്ട കാര്‍ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ദമ്പതികളെയും മറ്റൊരു സ്ത്രീയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിലിടിച്ച രണ്ടാമത്തെ കാര്‍ നിര്‍ത്താതെ ഓടിച്ചു പോയി. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് അപകടത്തിൽപ്പെട്ട കാർ പാലത്തിൽ നിന്നും താഴെ ഇറക്കിയത്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.