Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 23:44 IST
Share News :
വൈക്കം: ആംബുലൻസ് നിയന്ത്രണം വിട്ട് പത്തടിയോളം താഴ്‌ചയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് കിടപ്പു രോഗി. പോത്താനിക്കാട് പുൽപ്പറയിൽ ബെൻസൺ (35) ണ് മരിച്ചത്. അപകടത്തിൽ സഹോദരൻ ജെൻ്സൺ, ആംബുലൻസ് ഡ്രൈവർ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടിൽ പുത്തൻവീട്ടിൽ ശിവപ്രസാദ്, അയൽവാസിയും സുഹൃത്തുമായ ബൈജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ സഹോദരൻ ജെൻസനെ പിറവം താലൂക്ക് ആശുപ ത്രിയിലും ശിവപ്രസാദിനെയും ബൈജുവിനെയും പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്‌ച വൈകീട്ട് 7.30 ഓടെ പെരുവ - പിറവം പെരുവംമൂഴി റോഡിൽ മുളക്കുളം വടുകുന്നപ്പുഴ ക്ഷേത്രത്തിന് സമീ പമാണ് അപകടം നടന്നത്. ഏതാനും വർഷം മുമ്പുണ്ടായ വീഴ്ച്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടമായ ബെൻസൺ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സിലായിരുന്നു. വ്യാഴാഴ്‌ച രാവിലെ പോത്താനിക്കാട്ടെ വീട്ടിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടം. അനിയൻ ജെൻസണും, സുഹൃത്ത് ബൈജുവുമാണ് രോഗിയോടൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത്. സഹ പാഠിയായ കരിമണ്ണൂർ സ്വദേശി ജീറ്റ്സ് ജോർജ്, ബെൻസന് ഉപയോഗിക്കാനുള്ള വീൽ ചെയറുകളുമായി ഓട്ടോക്ഷയിൽ ഒപ്പം പോയിരുന്നു. വടുകുന്നപ്പുഴ ക്ഷേത്രം മുതൽ എ സ്.എൻ.ഡി.പി കവല വരെയുള്ള ഭാഗം കോൺക്രീറ്റ് റോഡാണ്. ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്‌ത് നിർമിച്ച റോഡിന് വശങ്ങളിൽ സുരക്ഷാ സംവിധാനങ്ങ ളൊന്നുമില്ല.മഴയിൽ കോൺക്രീറ്റ് കട്ടിങ്ങിൽ നിന്നും ആംബുലൻസ് മറിയുകയായിരുന്നുവെന്ന് കണ്ടു നിന്നവർ പറയുന്നു. ആംബുലൻസിൽ കുടുങ്ങിപ്പോയ രോഗിയെയും മറ്റ് മൂന്ന് പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. വെള്ളൂരിൽ നിന്ന് പോലീസും പിറവത്ത് നിന്നും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പോത്താനിക്കാട് പുൽപ്പറയിൽ പരേതനായ ബേബിയുടെയും സ്റ്റല്ലയുടെയും മകനാണ് മരിച്ച ബെൻസൺ.
സഹോദരങ്ങൾ - ജെൻസൺ, ബെൻസി.മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.