Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിലിട്ടറി ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

15 Apr 2024 13:46 IST

santhosh sharma.v

Share News :





തലയോലപ്പറമ്പ് : മിലിട്ടറി ഉദ്യോഗസ്ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം, കായംകുളം ഭരണിക്കാവ് വില്ലേജിൽ, പള്ളിക്കൽ വീട്ടിൽ സി. സജി (45) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളൂർ ഇറുമ്പയം കല്ലുവേലി വടയാടി ഭാഗത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വാതലിൽ നിന്ന് സംസാരിക്കുന്നതിവിടെ വീണതാകാം എന്ന് സംശയിക്കുന്നു. തുടർച്ചയായി ബന്ധുവിന്റെ ഫോൺ സജിയുടെ മൊബൈയിലിൽ വന്നത് ആളെ തിരിച്ചറിയാൻ സഹായിച്ചത്.

വെള്ളൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

 



 

Follow us on :

More in Related News