Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2025 09:13 IST
Share News :
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്ക് പാലത്തിന് സമീപം നിയന്ത്രണം വിട്ട പാഴ്സൽ ലോറി എതിരെ വന്ന രണ്ട് കാറുകളിലിടിച്ചുണ്ടായ അപകടത്തിൽ ഇരു കാറുകളും ഭാഗീകമായി തകർന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. എറണാകുളത്തു നിന്നും മരുന്നുകളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു തിരുവനന്തപുരം കുറക്കട സ്വദേശി പ്രവീൺ ഓടിച്ചിരുന്ന പാഴ്സൽ ലോറിയാണ് അപകടം ഉണ്ടാക്കിയത്. ഏറ്റുമാനൂർ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ഏറ്റുമാനൂർ സ്വദേശി ബിജോയ് ഓടിച്ചു വന്ന കാറിലും, തുടർന്ന് ആപ്പാംഞ്ചിറയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ആ പ്പാംഞ്ചിറ സ്വദേശി വിഷ്ണു ഓടിച്ചിരുന്ന കാറിലും പാഴ്സൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ഇരുകാറുകളുടെയും മുൻ വശത്തിനും സൈഡിനും സാരമായ കേടുപാടുകൾ സംഭവിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.തലയോലപ്പറമ്പ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.