Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളത്ത് കേരള കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു; സി.സി ജോൺ (64) ആണ് മരിച്ചത്.

13 Apr 2025 18:57 IST

santhosh sharma.v

Share News :

വൈക്കം : കേരള കോൺഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. മുളക്കുളം ചേലക്കാട്ട് വീട്ടിൽ സി.സി ജോൺ (64) ആണ് മരിച്ചത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ നെഞ്ചുവേദനയെ തുടർന്ന് വീട്ടിൽ കുഴഞ്ഞ് വീണ ഇയാളെ ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. സംസ്കാരം നാളെ (ഏപ്രിൽ - 14) തിങ്കളാഴ്ച വൈകിട്ട് 3ന് മുളക്കുളം ചെല്ലാനിരപ്പ് ഇടയാറ്റുപ്പാടം സി എസ് ഐ പള്ളി സെമിത്തേരിയിൽ,

Follow us on :

More in Related News