Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2026 22:54 IST
Share News :
വൈക്കം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാർഥിനിയെ കടിച്ച തെരുവുനായക്ക്
പേവിഷബാധ സ്ഥിരീകരിച്ചു.
മറവൻതുരുത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പാലാംകടവ് ആലിൻചുവട്ടിൽ ജയകുമാറിൻ്റെ മകൾ ശാന്തിനികേതൻ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അതിഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. കടിച്ച നായയെ പിടികൂടി നിരീക്ഷണത്തിലാക്കിയിരുന്നുവെങ്കിലും തെരുവുനായ ചത്തതിനെ തുടർന്ന് പോസ്റ്റുമോർട്ടത്തിനു ശേഷമുള്ള പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
വലതു കൈപ്പത്തിയിലും കൈത്തണ്ടയിലും നിരവധി കടിയേറ്റ വിദ്യാർഥി ചികിത്സയിലാണ്. ചത്ത നായ നിരവധി സമീപ പ്രദേശങ്ങളിലെ നിരവധി നായ്ക്കളെയും വളർത്ത് മൃഗങ്ങളെയും ആക്രമിച്ചതായി സൂചന ലഭിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
അറുപത് ജംഗ്ഷൻ, ആലിൻചുവട്, തട്ടാവേലി, പഞ്ചായത്ത് ജംഗ്ഷൻ, പഞ്ഞിപ്പാലം, പാലാംകടവ് ഭാഗങ്ങളിൽ അക്രമകാരികളായ തെരുവുനായ്ക്കൾ അലയുന്നുണ്ടെന്നും ഇവയെ പിടികൂടാൻ പഞ്ചായത്ത് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Follow us on :
Tags:
Please select your location.