Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ആക്രി ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം;ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാനുള്ള ശ്രമം തുടരുന്നു.

27 Jan 2026 16:13 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് ആക്രിക്കടയുടെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. സ്ഥാപനത്തിലുള്ള 4 തൊഴിലാളികൾ തീ പടരുന്നത് കണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പടെ മാറ്റി ഉടൻ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.

ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

കൊച്ചു കവലയ്ക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. കൊച്ചു കവല ലിസ്യൂ സ്കൂളിന് സമീപം കളത്തിപ്പറമ്പിൽ എ. നവാസിൻ്റെ ഉടമസ്ഥതയിലുള്ള കെ എം കരീം & സൺസിൻ്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്.4 യൂണിറ്റ് അഗ്നി രക്ഷാസേന എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്. സമീപത്തെ പുരയിടത്തിൽ ചവറിനിട്ട തീ പടർന്നതാണ് തീപിടിക്കാൻ കാരണമായതെന്ന് കരുതുന്നു. പ്ലാസ്റ്റിക്കും പേപ്പറും കാർഡ്ബോർഡുകൾ ഉൾപ്പെടെയുള്ളവയാണ് കത്തിയമർന്നത്. 

Follow us on :

More in Related News