Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 17:56 IST
Share News :
വൈക്കം: ശക്തമായ കാറ്റിൽ വീടിന് മുകളിൽ ട്രസ്സ് വർക്ക് ചെയ്ത മേൽക്കൂര പറന്ന് പോയി. സമീപവാസികളുടെ മരങ്ങളിൽ തങ്ങി നിന്നതിനാൽ താഴെ വീഴാതെ ആളപായം ഉൾപ്പടെ ഒഴിവായി. തിങ്കളാഴ്ച രാവിലെ വൈക്കം നഗരസഭ ഒന്നാം വാർഡിൽ ഉദയനാപുരം ക്ഷേത്രത്തിന് സമീപമാണ് സംഭവം. ബ്ലൂനെയിൽ വീട്ടിൽ അല്ലിയുടെ വീടിന്റെ മുകളിൽ സ്ഥാപിച്ച ഷീറ്റിട്ട 450 സ്ക്വയർ ഫീറ്റോളം വരുന്ന മേൽക്കൂരയാണ് 100 മീറ്റർ ദൂരത്തിൽ പറന്ന് പോയത്. സമീപവാസികളായ ഹരിചന്ദനത്തിൽ ഹരിദാസ്, പ്ലാത്തോട്ടത്തിൽ ശശി എന്നിവരുടെ പുരയിടത്തിലെ തെങ്ങിലും മാവിലുമായി തങ്ങി നിന്നതിനാൽ താഴെക്ക് പതിയതെ വലിയ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് വൈക്കത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അഖിൽ രാജ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സാജു, വി.ആർ ബിജു, ഗോകുൽ ജി പയ്യപ്പള്ളിൽ, കെ.ശ്രീജിത്ത്, കൃഷ്ണകുമാർ ,വിജിലേഷ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി തെങ്ങിന് മുകളിൽ വടം കെട്ടി കപ്പിയും കയറും ഉപയോഗിച്ച് മണിക്കൂറുകൾ കൊണ്ടാണ് മേൽക്കൂര സുരക്ഷിതമായി താഴെ ഇറക്കിയത്. അഗ്നിരക്ഷാസേനയെ സഹായിക്കാനായി നാട്ടുകാരും എത്തിയിരുന്നു. മേൽക്കൂര പറന്ന് പോയതോടെ മഴവെള്ളം അല്ലിയുടെ വീടിന്റെ അകത്തുകയറി. പിന്നീട് പടുത വലിച്ചുകെട്ടിയാണ് വീടിനുള്ളിൽ വെള്ളം വീഴാതെ സംരക്ഷിച്ചത്. മുറിയിൽ ഉണ്ടായിരുന്ന കട്ടിലിൽ, ബെഡ്ഡ് എന്നിവയ്ക്കും നാശം സംഭവിച്ചു.
Follow us on :
Tags:
More in Related News
Please select your location.