Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2024 21:36 IST
Share News :
പീരുമേട്: പട്ടുമല തേയിലഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ച സംഭവത്തിൽ ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറും സംഘവും പരിശോധന നടത്തി.ഹാരിസൺ മലയാളം ലിമിറ്റഡിന്റെ പട്ടുമല തേയിലഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പട്ടുമല സ്വദേശി രാജേഷ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
ആദ്യഘട്ടമായി മരണാനന്തരസഹായമായി കുടുംബത്തിന് തൊഴിൽവകുപ്പിൽനിന്ന് ഒരുലക്ഷം രൂപ ഉടൻ അനുവദിക്കുമെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടർ എം.ജി.സുരേഷ് പറഞ്ഞു.
ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്റോടൊപ്പം പീരുമേട് ഡെപ്യൂട്ടി ലേബർ ഓഫീസർ എം.എസ്.സുരേഷ്, പ്ലാന്റേഷൻ ഇൻസ്പെക്ടർ പ്രവീൺ പി.ശ്രീധർ, ജൂനിയർ സൂപ്രണ്ട് സോജീഷ് കെ.സാം, ദിലീപ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പട്ടുമലയിലെ അപകടം നടന്ന ഫാക്ടറിയിലും മരണമടഞ്ഞ രാജേഷിൻ്റെ വീട്ടിലും സന്ദർശനം നടത്തിയത്.ഫാക്ടറിയിലെ സുരക്ഷാസംവിധാനങ്ങളടക്കം ഇവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. കുടുംബത്തിന് ധനസഹായം ലഭിക്കുന്നതിനായി എംപ്ലോയീസ് കോമ്പൻസേഷൻ കമ്മിഷണർക്ക് റിപ്പോർട്ട് നൽകും.
Follow us on :
Tags:
More in Related News
Please select your location.