Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കാറുകൾ നേർക്കുനേർ കൂട്ടി ഇടിച്ച് അപകടം;യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

09 Oct 2024 17:05 IST

- santhosh sharma.v

Share News :

വൈക്കം: കാറുകൾ നേർക്കുനേർ കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ ഇരു കാറുകളുടെയും മുൻവശം പൂർണ്ണമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വല്ലകം സബ്സ്റ്റേഷന് മുൻവശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. വൈക്കം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന എറണാകുളം സ്വദേശികൾ സഞ്ചരിച്ച കാറും തലയോലപ്പറമ്പിൽ നിന്നും വൈക്കത്തേക്ക് വരികയായിരുന്ന

കോട്ടയത്തെ അഭിഭാഷകൻ പ്രശാന്ത്, ഇദ്ദേഹത്തിൻ്റെ പിതാവ് എന്നിവർ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിച്ചത്. തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വന്ന കാർ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്- വൈക്കം റോഡിൽ 15 മിനിട്ടോളം ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.


Follow us on :

More in Related News