Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Mar 2025 22:08 IST
Share News :
വൈവക്കം : കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വെച്ചൂർ അംബികാമാർക്കറ്റിനു സമീപം പുന്നത്തറ സാബുവിൻ്റെ മകൻ സുധീഷാ(29)ണ് മരിച്ചത്. അപകടത്തിൽ
ബസിലെ കണ്ടക്ടറടക്കം 16 ഓളം പേർക്ക് പരിക്കേറ്റു. ഏഴുപേർ വൈക്കം താലൂക്ക് ആശുപത്രിയിലും മറ്റു ചിലർ ചേർത്തലയിലെ ആശുപത്രിയിലും ചികിൽസ തേടി. ഞായറാഴ്ച
വൈകിട്ട് 5 മണിയോടെ വെച്ചൂർ ചേരകുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കെഎസ്ആർടിസി ബസ് ചേർത്തലയിൽ നിന്നു കോട്ടയത്തേക്കും ബൈക്ക് അംബികാ മാർക്കറ്റ് ഭാഗത്തേക്കും വരികയായിരുന്നു. ബസ് റോഡിൻ്റെ എതിർ ദിശയിലേക്ക് നിയന്ത്രം വിട്ട് വന്ന് ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് പോയി.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുധീഷ് നാടൻ പാട്ടുകലാകാരനാണ്. മാതാവ് - കുഞ്ഞുമോൾ. സഹോദരങ്ങൾ - സുഭാഷ് , മനു.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.