Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 11:25 IST
Share News :
വൈക്കം: തലയോലപ്പറമ്പ് പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപം ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു.ആസ്സാം സ്വദേശി ബിണ്ടോ ബോർഡോലോയ് (43) ആണ് ശനിയാഴ്ച പുലർച്ചെ ചികിത്സയിലിരിക്കെ മരിച്ചത്.
സെപ്തംബർ 16ന് രാവിലെയാണ് പൊതി റെയിൽവേ പാളത്തിന് സമീപം കുറ്റിക്കാട്ടിൽ വീണ് ഗുരുതര പരിക്കുകളോടെ ഇയാളെ കണ്ടെത്തിയത്.തുടർന്ന് തലയോലപ്പറമ്പ് പോലീസ് എത്തി യുവാവിനെ ഉടൻ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിൻ്റെ വാതിലിൽ നിന്നും യുവാവ് പുറത്തേക്ക് തെറിച്ച് വീണാണ് അപകടം സംഭവിച്ചെതെന്നാണ് നിഗമനം. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന്
പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.