Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2026 22:23 IST
Share News :
വൈക്കം:തെരുവ് നായ ആക്രമണത്തിൽ മധ്യമപ്രവർത്തകന് പരിക്ക്. സുപ്രഭാതം കൊച്ചി യൂണിറ്റ് സബ് എഡിറ്റർ മറവൻതുരുത്ത് ഇടവട്ടം അരുൺ ഭവനിൽ കിരൺ പുരുഷോത്തമൻ (40) നാണ് പരിക്കേറ്റത്. പിറവം റോഡ് റെയിൽവെ സ്റ്റേഷനു സമീപം ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
അഞ്ചോളം നായ്ക്കൾ കൂട്ടമായി എത്തിയാണ് ആക്രമിച്ചത്. റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കേടയാതിതെ തുടർന്ന് നന്നാക്കുന്നതിനായി സമീപത്തുള്ള വർക്ക്ഷോപ്പിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കുട്ടത്തോടെയുള്ള നായ്ക്കളുടെ ആക്രമണത്തിൽ കിരണിൻ്റെ വലത് കാൽ തുടയിൽ കടിയേറ്റു. അക്രമണം കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും നായ്ക്കൾ കടന്ന് കളഞ്ഞു. പരുക്കേറ്റ കിരൺ വെള്ളൂർ ഹെൽത്ത് സെൻ്ററിലും തുടർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പേവിഷബാധയുള്ള നായയാണ് ആക്രമിച്ചതെന്ന് കരുതുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെങ്കിലും പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്.
Follow us on :
Tags:
Please select your location.