Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കൊപ്പം വീശിയ ശക്തമായ കാറ്റ്; വൈക്കത്ത് മരം വീണ് കക്കാ പൊട്ടിക്കൽ തൊഴിലാളിയുടെ ഷെഡ്ഡും ഷീറ്റിട്ട വീടും തകർന്നു.

28 May 2025 22:07 IST

santhosh sharma.v

Share News :

വൈക്കം: മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ സമീപ പുരയിടത്തിൽ നിന്ന മരം വീണ് കക്കാ പൊട്ടിക്കൽ തൊഴിലാളിയുടെ ഷെഡ്ഡും ഷീറ്റിട്ട വീടിൻ്റെ മേൽക്കൂരയും തകർന്നു. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ടി.വി പുരത്താണ് അപകടം. സമീപത്തെ പുരയിടത്തിൽ നിന്ന മഞ്ചാടി, അരയാൽ എന്നിവ കടപുഴകി വീഴുകയായിരുന്നു. 

പഴുതു വള്ളി ഭാഗത്ത് ഗിരീഷിനാണ് കനത്ത നാശം സംഭവിച്ചത്.സംഭവ സമയത്ത് ഗിരീഷും ഭാര്യയും വിദ്യർഥികളായ രണ്ട് പെൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഇവർ ഉടൻ ഓടിയതിനാലാണ്  പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സമീപ പുരയിടങ്ങളിൽ നിൽക്കുന്ന മരങ്ങൾ ഭീഷണി ഉയർത്തുന്നതായി കാട്ടി ഗിരീഷ് കഴിഞ്ഞ ദിവസം പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മരം കടപുഴകി വീണത്. മരങ്ങൾ വൈദ്യുതി കമ്പിയിൽ വീണതിനെ തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിഛേദിച്ചു.മരം വീണതിനെ തുടർന്ന് ഷെഡ്ഡും വീടും തകർന്ന് എങ്ങനെ ശരിയാക്കും എന്ന വിഷമത്തിലാണ് നിർദ്ധന കുടുംബം.


 

Follow us on :

More in Related News