Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2024 08:56 IST
Share News :
പീരുമേട്: കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു, മരത്തില്‍ തങ്ങിനിന്നത് കൊണ്ട് കൊക്കയില്‍ പതിക്കാതെ യാത്രക്കാർ അത് ഭുതകരമായി രക്ഷപ്പെട്ടു.വളഞ്ഞാങ്ങാനം മുറിഞ്ഞ പുഴയ്ക്ക് സമീപം റോഡില്‍ നിന്ന് 800 അടി താഴ്ച്ചയുള്ള കൊക്കയിലേയ്ക്ക് മറിഞ്ഞ കാർ നൂറ് അടി താഴ്ച്ചയില്‍ ഒരു മരത്തിൽ തങ്ങി നിന്നതിനാല്‍ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കുമളിക്കു പോയ സംഘം യാത്ര ചെയ്ത മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സംഘത്തില്‍ ഡ്രൈവർ ഉള്‍പ്പടെ 5 പേർ ഉണ്ടായിരുന്നു. നാലു സ്ത്രീകളെ പീരുമേട് ഫയർ ആന്റ്രെസ്‌ക്യൂ ടീം സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.രഞ്ജിനി, അദ്ധ്യാലക്ഷ്മി, ഭാഗ്യനന്ദ, നവമിക എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ പിരുമേട് ഫയർഫോഴ്സ് യൂണിറ്റ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജയകുമാർ എൻ.പി. യുടെ നേതൃത്തത്തിലുള്ള സംഘം രക്ഷപ്പെടുത്തി. ഹൈവേ പൊലീസ്, മറ്റ് വാഹനങ്ങളിലെ യാത്രക്കാർ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.