Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നോന്നിയിൽ ഓട്ടോ മറിഞ്ഞ് കൂട്ടിക്കൽ സ്വദേശി മരിച്ചു

15 Dec 2024 21:07 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കൂട്ടിക്കൽ:  കൂട്ടിക്കല്‍ സ്വദേശി കൊന്താലംപറമ്പിൽ ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ പൂഞ്ഞാര്‍ - തെക്കേക്കര - ആലുംതറ - കൂട്ടിക്കല്‍ റോഡിലാണ് അപകടമുണ്ടായത്. 


കൂട്ടിക്കലില്‍ നിന്നും ആലുംതറയിലേയ്ക്കുള്ള റൂട്ടില്‍ കൊട്ടുകാപ്പള്ളി വളവിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കമുള്ള ഈ പാതയില്‍ മറിഞ്ഞ ഓട്ടോ പലതവണ മറിഞ്ഞാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 


ഓട്ടോയില്‍ 3 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല..

 അപകടത്തില്‍ മരിച്ച ഹനീഫയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.


ഭാര്യ: അനീഷ

മക്കൾ: അൽഫിയ , അൽഫിന


കബറടക്കം തിങ്കളാഴ്ച കൂട്ടിക്കൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ

Follow us on :

More in Related News