Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി. വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം.ദുരന്തം ഒഴിവായി

23 Jul 2024 12:33 IST

Arun das

Share News :

വടക്കാഞ്ചേരി. വാഴക്കോട് പെട്രോൾ പമ്പിൽ തീപിടുത്തം.ദുരന്തം ഒഴിവായി.വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് പത്തേമുക്കാലോടെ തീ പിടിച്ചത്.എച്ച് പിയുടെ ഏജൻസിയാണ് ഇത്. സിനിമകളിൽ കാണുന്ന രീതിയിലായിരുന്നു തീ പിടുത്തം. പമ്പിൽ നിന്ന് ഒഴുകി എത്തുന്ന മഴവെള്ളത്തിൽ പെട്രോൾ കലർന്നിരുന്നു.കാലങ്ങളായി ഒഴുകി എത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്.ഈ കടയുടെ മുന്നിൽ വെള്ളം ഒഴുകി ചെറിയ രീതിയിൽ കുഴിയായി, ഇവിടെ കൂടുതൽ വെള്ളം കെട്ടി കിടക്കുന്നുണ്ട്. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തിൽ എറിഞ്ഞതിൽ നിന്നാണ് തീ പടർന്നത്. തീ വെള്ളത്തിലൂടെ കത്തി നേരെ.' പമ്പിലേക്ക് എത്തുകയായിരുന്നു. വെള്ളം വരുന്ന വഴിയിലൂടെ പമ്പിൽ എത്തി ഉയർന്ന് കത്തിയ തീ വളരെ പെട്ടെന്ന് അണക്കാനായതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവ സമയത്ത് പമ്പിൽ നിന്നിരുന്ന ടാങ്കറിൻ്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു തീ പിടുത്തം; എന്നാൽ ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പിൽ നിന്ന് ഓടിച്ച് മാറ്റിയതും ദുരന്തം ഒഴിവാക്കി. വാഴക്കോട് വലിയപറമ്പിൽ നൗഷാദിൻ്റെ പച്ചക്കറി കടയിലെ കുറെ പച്ചക്കറി തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടർന്ന തീ വാൾവുകൾക്ക് മുകളിലൂടെ കത്തിയെങ്കിലും, ഫയർഫോഴ്സ് പെട്ടെന്ന് തീ അണച്ചതിനാൽ തീ ടാങ്കിലേക്ക് പടർന്നില്ല. പമ്പിൽ നിർത്തിയിട്ടിരുന്ന ജീവനക്കാരൻ്റെ ബൈക്കും ഭാഗികമായി കത്തിയിട്ടുണ്ട്. ഷൊർണൂർ റോഡിൽ അരമണിക്കൂറോളം വാഹന ഗതാഗതവും തടസ്സപ്പെട്ടു.

Follow us on :

More in Related News