Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടമ്പുഴയിൽ സ്കൂട്ടർ മറിഞ്ഞ് രണ്ടു പേർ മരിച്ചു; ഒരാളുടെ പരിക്ക് ഗുരുതരം

03 Aug 2024 23:38 IST

Leo T Abraham

Share News :

കോതമംഗലം: കുട്ടമ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കുട്ടമ്പുഴ സ്വദേശി ജയൻ (44), മാമലക്കണ്ടം സ്വദേശി അനിൽ (55) എന്നിവരാണ് മരിച്ചത്. മാമലക്കണ്ടത്ത് നിന്ന് ജോലി കഴിഞ്ഞ് കുട്ടമ്പുഴക്ക് വരുമ്പോൾ പന്തപ്രക്ക് സമീപം വച്ചാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഒരാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും ( ഫോട്ടോ.. സിംപോളിക് )

Follow us on :

More in Related News