Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളിയിൽ കാൽനട യാത്രക്കാരൻ കാറിടിച്ചു മരിച്ചു

07 Apr 2024 23:43 IST

- VarthaMudra

Share News :

കൊടുവള്ളി

റോഡിലൂടെ നടന്നുപോകുകയായിരുന്ന കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു. സൗത്ത് കൊടുവള്ളി അരിയിൽ അസൈനാർ (68) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സൗത്ത് കൊടുവള്ളിയിലാണ് അപകടം. സൗത്ത് കൊടുവള്ളി അങ്ങാടിക്കു സമീപം റോഡിലൂടെ നടക്കുന്നതിനിടെ

കെ.എ.51 എം.ആർ.7566 കർണാടക രജിസ്ട്രേഷൻ കാർ അസൈനാരെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസൈനാരെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിർത്താതെപോയ കാർ പിന്നീട് നടക്കാവിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.

ആയിഷക്കുട്ടിയാണ് അസൈനാരുടെ ഭാര്യ. മക്കൾ: സിറാജ്, സൈനാജ്. മരുമക്കൾ: റാഹില (കൊടുവള്ളി), മുർഷിദ (കല്പറ്റ). സഹോദരങ്ങൾ: രായിൻ(കുട്ട), മുഹമ്മദ്‌കുട്ടി (മേലാറ്റൂർ), ഹംസ (കടപ്പടി), ഉസ്മാൻ (കട്ടാങ്ങൽ),മാറിയ (മോങ്ങം), ബീപാത്തു (കുട്ട),സുബൈദ (മേപ്പാടി), നബീസ (ഗൂഡല്ലൂർ), സൈനബ (കടപ്പടി). മയ്യത്ത് നമസ്കാരം പോസ്റ്റ്

മോർട്ടത്തിന് ശേഷം തിങ്കളാഴ്ച മദ്രസ ബസാർ ജുമാമസ്ജിദിൽ നടക്കും.

Follow us on :

More in Related News