Tue Dec 12, 2023 10:56 PM 1ST

Location  

Sign In

35-ാം മൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.

10 Oct 2024 22:21 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ് : കൊട്ടാരക്കര-ദിണ്ടിക്കൽ ദേശീയ പാതയിൽ മുണ്ടക്കയം 35-മൈലിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കാറിന്റെ ഡ്രൈവർ അമ്പലപ്പുഴ സ്വദേശി ഹാരിസ് മൻസിലിൽ അനസ് കാർ യാത്രികരായ കൽക്കട്ട സ്വദേശികൾ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടു കൂടിയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്നു. ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News