Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 21:57 IST
Share News :
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ സ്വകാര്യ ബസ്സ് പിക്കപ്പ് വാനില്‍ ഇടിച്ച് അപകടം. ചേമഞ്ചേരി ദേശീയപാതയില്‍ സര്‍വ്വീസ് റോഡിന് എതിര്‍ ദിശയിലേക്ക് ഓടിച്ച് കയറിയ ബസ് പിക്കപ്പ് വാനില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
വാനിലുള്ളവര്‍ക്കാണ് കാര്യമായ പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ഭാഗത്തെക്ക് പോകുന്ന ബസ്സ് വടകര ഭാഗത്തെക്ക് വരുന്ന പിക്കപ്പ് വാനില്‍ ഏതിര്‍ദിശയിലുടെ വന്നിടിക്കുകയായിരുന്നു. വൈകിട്ട് 4 മണിയോടുകൂടിയാണ് അപകടം ഇതെ തുടർന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. റഷീദ (35), വാൻ ഡ്രൈവർ സഹദ്( 40)
എന്നിവർക്കാണ് പരിക്കേറ്റത് അപകടം നടന്ന ഉടനെ ബസ്സ് ജീവനക്കാര്‍ ഇറങ്ങി ഓടിയതായി യാത്രക്കാര്‍ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.