Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 17:45 IST
Share News :
മറവൻതുരുത്ത്: ശക്തമായ കാറ്റിലും മഴയിലും
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ ഇടഞ്ഞ മരം വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിന് കുറുകെ കടപുഴകി വീണു. സംഭവ സമയത്ത് റോഡിൽ വാഹനങ്ങളും കാൽനട യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മറവൻതുരുത്ത് മണമേൽ കടവ് - അർത്തിപുറവേലിൽ റോഡിൽ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മരം റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് നാളുകളായി ചരിഞ്ഞ് ലൈൻ കമ്പികളിൽ ശിഖരങ്ങൾ ഉരഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇത് സംബന്ധിച്ച് മൂന്നാഴ്ച മുമ്പ് പ്രദേശവാസികളും സമീപത്തെ വീട്ടുകാരും വൈദ്യുതി വകുപ്പിൽ പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതാണ് മരം വീഴാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. മരം റോഡിന് കുറുകെ കടപുഴകി വീണതിനെ തുടർന്ന് മരത്തിൻ്റെ ശിഖരങ്ങൾ തട്ടി പാച്ചോറ്റിൽ മനോജിൻ്റെ വീടിൻ്റെ മുൻവശത്തെ ഷെയ്ഡിനും കിണറിൻ്റെ തൂണിനും കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി കമ്പികളിലേക്ക് മരം വീണതിൻ്റെ ആഘാതത്തിൽ സമീപത്തെ രണ്ട് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞ് അപകടസ്ഥയിലായി.
Follow us on :
Tags:
Please select your location.