Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രേക്ക് നഷ്ടപെട്ട് അയ്യപ്പ ഭക്തരുടെ വാഹനം ദേശീയ പാതയിൽ വട്ടം മറിഞ്ഞു, 3 പേർക്ക് പരുക്ക്

19 Dec 2024 21:52 IST

PEERMADE NEWS

Share News :



പീരുമേട്:ദേശീയ പാതയിൽ പെരുവന്താനത്തിന് സമീപം അയ്യപ്പ ഭക്തരുടെ മിനി വാൻ മറിഞ്ഞ് 3 പേർക്ക് പരുക്ക്.

തമിഴ്നാട് ചെങ്കൽ പേട്ട് മരുവലത്തു നിന്ന് ശബരിമല ദർശനത്തിനെത്തിയ വാഹനമാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം

15 മുതിർന്നവരും ആറ് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേർക്ക്

നിസാര പരുക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  

ചുഴുപ്പിന്സമീപത്തു വച്ച് ബ്രേക്ക് നഷ്ടപെട്ട വിവരം ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടു. തിട്ടയിൽ ഇടിച്ചു നിർത്താനുള്ള രണ്ട് ശ്രമങ്ങളും പരാജയപെട്ടു. പെരുവന്താനം ടൗണിലെ പഞ്ചായത്ത് വഴിയിൽ ഒട്ടോറിക്ഷകൾ പാർക്ക് ചെയ്തിരുന്നതിനാലും സെൻ്റ് ആൻ്റണിസ് കോളജ് റോഡിൽ കുട്ടികൾ ഉള്ളതിനാലുമാണ് ശ്രമം പരാജയപെട്ടത്. തുടർന്നാണ് കോളജിന് സമീപം തിട്ടയിൽ വാഹനം ഇടിപ്പിച്ച് നിർത്താൻ ശ്രമിച്ചത്. എന്നാൽ വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. കോളജിലെ കുട്ടികളും പെരുവന്താനം പോലിസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു.

Follow us on :

More in Related News