Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

25 May 2024 18:08 IST

Anvar Kaitharam

Share News :

നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു


പറവൂർ: നിയന്ത്രണം വിട്ട വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. കരുമാല്ലൂര്‍ ഷാപ്പുപടി ഗോപുരത്തിങ്കല്‍ വീട്ടില്‍ പരേതനായ തോമസ് ഭാര്യ എല്‍സി (75) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 6.30ന് ആലുവ - പറവൂര്‍ റോഡില്‍ തട്ടാംപടി കവയിലായിരുന്നു അപകടം. പള്ളിയിൽ പോകാനായി റോഡരികിലൂടെ നടന്നുപോവുകയായിരുന്നു എല്‍സി. ഈ സമയം പറവൂര്‍ ഭാഗത്തുനിന്നും യാത്രക്കാരുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന വാന്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. റോഡരികില്‍ കൂട്ടിയിട്ടിട്ടുള്ള പൈപ്പില്‍ തട്ടിയ വാഹനം എല്‍സിയുടെ ദേഹത്തുകൂടെ കയറിയിറങ്ങിയതിനെ തുടർന്ന് തല്‍ക്ഷണം മരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് തട്ടാംപടി സെയ്ന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: റെജീന, ജോണ്‍സണ്‍ (പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആലുവ), രാജന്‍ (ഷാര്‍ജ). മരുമക്കള്‍: കുഞ്ഞുമോന്‍, സനി, ഷീല. 


Follow us on :

More in Related News