Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ജലവിതരണ പൈപ്പ് ലൈൻ പൊട്ടി പ്രധാന റോഡിൻ്റെ മധ്യഭാഗം ഇടിഞ്ഞ് താഴ്ന്നു.

06 Oct 2025 17:18 IST

santhosh sharma.v

Share News :

വൈക്കം: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് പ്രധാന റോഡിൻ്റെ മധ്യഭാഗം ടാറിംഗ് ഉൾപ്പടെ ഇടിഞ്ഞ് താഴ്ന്നു. തലയോലപ്പറമ്പ്-വൈക്കം റോഡിൽ ചാലപ്പറമ്പ് ജംഗ്ഷന് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രധാന പൈപ്പ് ലൈനിൽ നിന്നും വൈക്കം നഗരസഭയിലെ 4-ാം വാർഡിലേക്ക് പോകുന്ന ക്രോസിംഗ് പൈപ്പിലുള്ള ചോർച്ചമൂലം പ്രദേശത്ത് നാളുകളായി ശുദ്ധജല വിതരണം നിലച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഈ ഭാഗത്ത് അറ്റകുറ്റപണികൾക്കായി ജീവനക്കാർ എത്തി ചോർച്ചയുള്ള ഭാഗം തകരാർ പരിഹരിക്കുന്നതിനായി കുഴിച്ച് വരുന്നതിനിടെയാണ് റോഡിൻ്റെ മധ്യഭാഗം ഇടിഞ്ഞ് താഴ്ന്ന് ഗർത്തം രൂപപ്പെട്ടത്. ഇതെ തുടർന്ന് പോലീസ് എത്തി പ്രധാന റോഡിലെ വാഹന ഗതാഗതം നിയന്ത്രിച്ചാണ് കടത്തിവിട്ടത്. ക്രോസിംഗ് പൈപ്പ് കടന്ന് പോകുന്ന ഭാഗത്ത് ഉണ്ടായ ചോർച്ചമൂലം മണ്ണ് ഒഴുകിപ്പോയതാകാം ഇടിയാൻ കാരണമായതെന്നും അടിയന്തിരമായി പുതിയ ക്രോസ് പൈപ്പ് സ്ഥാപിച്ച് ഇടിഞ്ഞ റോഡ് ഭാഗം രാത്രിയോടെ നന്നാക്കുമെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പി.ഷാജിമോൻ പറഞ്ഞു.തകരാർ പരിഹരിക്കുന്നതിനായി ക്രോസിംഗ് ഭാഗത്തെ വാൽവ് അടച്ചതിനെ തുടർന്ന് നാലാം വാർഡ് കൂടാതെ നഗരസഭയിലെ 5, 7, 8 വാർഡുകളിലേക്കുള്ള ജലവിതരണവും മുടങ്ങി.


Follow us on :

More in Related News