Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2026 20:28 IST
Share News :
വൈക്കം: തലയോലപ്പറമ്പ് സി പി ഐ മണ്ഡലം കമ്മറ്റി അംഗം കുഴഞ്ഞ് വീണ് മരിച്ചു. ചെമ്മനാകരി പൂവടിയിൽ പി.ജി ജയചന്ദ്രൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. നെഞ്ച് വേദന അനുഭവപ്പെട്ട് വീട്ടിൽ കുഴഞ്ഞ് വീണ ജയചന്ദ്രനെ ഉടൻ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്കായി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ചെമ്പ് കയർ വ്യവസായ സഹകര സംഘം പ്രസിഡൻ്റാണ്. സി പി ഐ കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി, എഐഡിആര്‍എം ജില്ലാ വൈസ് പ്രസിഡന്റ്, കര്‍ഷകതൊഴിലാളി യൂണിയന്‍ (ബികെഎംയു) മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ ( ഫെബ്രുവരി 03) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പില്‍. ഭാര്യ - ബിന്ദു (കുലശേഖരമംഗലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). ഏകമകന്‍ - അശ്വിൻ ജയചന്ദ്രൻ (വിദ്യാര്‍ഥി).
Follow us on :
Tags:
More in Related News
Please select your location.